സ്വപ്‌നങ്ങള്‍ അഭിലാഷങ്ങള്‍

drafts

നിഴലിന്‍ കാണാ ശോഭയും
നിലാവിന്റെ മധുവും
നീയാണു പെണ്ണെ
ഘനശ്യാമ ദീപ്തമാം
കനവിന്‍ കുളിരായി
അഴകൊഴുകും  സുഗന്ധം .
ഉണര്‍ത്തുന്ന പാട്ടില്‍
ഉറങ്ങാത്ത സ്വപ്നമായി .
കരളില്‍ കുരുങ്ങുന്ന പ്രണയമായി
കതിരില്‍ വിളയുന്ന പ്രണയമായി
രാഗനിലാവായി ,
കരളില്‍ കുടികൊണ്ട പെണ്ണെ
രാപ്പാടി തീര്‍ത്ത
വിസ്മയ സൌധത്തില്‍
പുഴയുടെ വിരഹ സംഗീതം .
മഴവില്ലിനു വര്‍ണ്ണ നഷ്ടം .
സൌമ്യ മനോഹര വിണ്ണിന്റെ
കരള്‍ പിളര്‍ക്കുന്ന
പ്രണയ നഷ്ടം .
നീയുറങ്ങുന്നു പെണ്ണെ
ഹൃദയ കോശ ചലനം
ഇരവിന്റെ  സ്പന്ദനം
കരളില്‍ കുരുങ്ങുന്ന പ്രണയമായി
കതിരില്‍ വിളയുന്ന പ്രണയമായി
ചഷകങ്ങളില്‍  നീ തരന്ഗമായി
ഭാവസാന്ദ്രമായി പുളകങ്ങള്‍ .

( തുടരും )